Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത് ഇന്ന് കെപിസിസിയുടെ 'ജനാധിപത്യ സംരക്ഷണ സംഗമം'

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; തിരുവനന്തപുരത്ത്  ഇന്ന് കെപിസിസിയുടെ 'ജനാധിപത്യ സംരക്ഷണ സംഗമം'

തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ചും, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ 'ജനാധിപത്യ സംരക്ഷണ സംഗമം' സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധ സംഗമം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, വിവിധ വകുപ്പ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കാളികളാകും.

കേന്ദ്ര ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരികയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യം.

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല സംഗമത്തിന് പിന്നാലെ, ഒക്ടോബര്‍ 13-ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഡി.സി.സി.കളുടെ (DCC) നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ 'ജനാധിപത്യ സംരക്ഷണ സംഗമങ്ങള്‍' സംഘടിപ്പിക്കും. പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമെടുത്തതെന്നും നെയ്യാറ്റിന്‍കര സനല്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്...

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Save your stories

Sign in