Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു: കെ. സുധാകരന്‍ എംപി

രാഷ്ട്രപതിക്ക് രണ്ടുതവണ പരാതി നല്‍കിയിട്ടും നടപടിയില്ല; ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നു: കെ. സുധാകരന്‍ എംപി

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യാവകാശങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നേരെ ഗുരുതരമായ വെല്ലുവിളികള്‍ ഉയരുമ്പോഴും വിഷയത്തില്‍ ഇടപെടാനോ പരാതികളില്‍ വ്യക്തമായ മറുപടി നല്‍കാനോ രാഷ്ട്രപതി തയ്യാറാകാത്തത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളും ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് താന്‍ നേരത്തേ രണ്ടുതവണ കത്തുകള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും ജനാധിപത്യ സംവിധാനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് കത്തുകള്‍ നല്‍കിയത്. എന്നാല്‍, ഇത്രയും ഗൗരവമേറിയ വിഷയങ്ങളില്‍ ഇതുവരെ വ്യക്തമായ മറുപടി ലഭിക്കാത്തത് ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികള്‍ ഏകോപിപ്പിച്ച് ഇന്ത്യാ മുന്നണിയും രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ വിഷയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയരുമ്പോള്‍, പരാതികള്‍ പരിശോധിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അവയുടെ നിജസ്ഥിതി പരിശോധിക്കാതെ തെളിവുകള്‍ എവിടെയാണെന്ന് ചോദിച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം അംഗീകരിക്കാനാവില്ല.

ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെയും എം.പിമാരെയും തെരുവില്‍ വലിച്ചിഴയ്ക്കുകയും ബലപ്രയോഗത്തിലൂടെ നേരിടുകയും ചെയ്യുന്ന കാഴ്ചകളാണ് രാജ്യതലസ്ഥാനത്തുനിന്ന് പുറത്തുവരുന്നത്. ജനപ്രതിനിധികള്‍ക്കുപോലും സമാധാനപരമായി പ്രതിഷേധിക്കാനും തങ്ങളുടെ നിലപാടുകള്‍ പ്രകടിപ്പിക്കാനും കഴിയാത്ത സാഹചര്യം രാജ്യത്തിന്റെ ജനാധിപത്യാരോഗ്യത്തെക്കുറിച്ച് ഗൗരവമായ ആശങ്കകള്‍ ഉയര്‍ത്തുന്നു.

നിയമവും ക്രമസമാധാനവും സംരക്ഷിക്കേണ്ട പോലീസിനെ രാഷ്ട്രീയ വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായി മാറ്റരുത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അതിക്രമം നടത്തുന്നതും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നതും വാഹനങ്ങളില്‍ കയറ്റി കൊണ്ടുപോകുന്നതുമെല്ലാം ജനാധിപത്യത്തിന്റെ അന്തസ്സിന് നിരക്കാത്ത നടപടികളാണ്. പ്രതിഷേധിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലീസുതന്നെ അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം ഒരിക്കലും അംഗീകരിക്കാനാവില്ല.

ജനാധിപത്യം എന്നത് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല. ഭരണകൂടത്തെ ചോദ്യം ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനവും പൗരന്മാരുടെ അവകാശങ്ങളും ഉറപ്പാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്.

രാഷ്ട്രപതിക്ക് നല്‍കിയ രണ്ട് കത്തുകളിലും ഉന്നയിച്ച വിഷയങ്ങളില്‍ അടിയന്തരമായി ഇടപെട്ട് വ്യക്തമായ മറുപടി നല്‍കണം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുകയും ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും വേണം. ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങളുടെ ഉത്തരവാദിത്വമാണ്. അതില്‍നിന്ന് ആരും ഒഴിഞ്ഞുമാറരുതെന്നും കെ. സുധാകരന്‍ എം.പി. ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ പ്രമേയം: കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുക...

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണം; ചരിത്ര പ്രമേയം പാസാക്കി കേരള നിയമസഭ

Popular News

ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീ...

Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Save your stories

Sign in