തിരുവനന്തപുരം: തലസ്ഥാനത്തെ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ അതിക്രമം പോലീസ് അതിക്രമം എന്ന് വ്യാഖ്യാനിച്ചാണ് പോലീസുകാരില്‍ നിന്ന് പിടിച്ചുവാങ്ങിയ ലാത്തിയുമായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി വി. ജോയ് സഭയില്‍ എത്തിയത്. എന്നാല്‍ കൃത്യവും വ്യക്തവുമായ മറുപടിയിലൂടെ പ്രതിപക്ഷ ആരോപണത്തിന്റെ കൊമ്പടിച്ച് ആഭ്യന്തരമന്ത്രി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പികള്‍ എറിയുകയും കൂക്കിവിളിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനും ബി.ജെ.പിക്കുമെതിരെ പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐക്കാര്‍ എന്തിന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
പോലീസുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വി. ജോയ് അടിയന്തര പ്രമേയം കൊണ്ടുവന്നത് തികച്ചും വിചിത്രമാണെന്നും, ജോയ് സഭയിലെങ്കിലും നിലപാട് തിരുത്തി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി സഭയില്‍ കൊണ്ടുവന്നത് തെറ്റാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍, യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ എസ്.എഫ്.ഐ കൂക്കിവിളിയില്‍ വിചിത്രമായ ന്യായീകരണമാണ് പ്രതിപക്ഷ നേതാവ് സഭയില്‍ നടത്തിയത്. കറണ്ട് പോയപ്പോള്‍ കുട്ടികള്‍ സ്വാഭാവികമായി നടത്തുന്ന കൂക്കിവിളി മാത്രമായിരുന്നു അതെന്നും, അല്ലാതെ യൂത്ത് കോണ്‍ഗ്രസിനെതിരെയുള്ള പ്രതിഷേധമായിരുന്നില്ലെന്നുമായിരുന്നു പിണറായിയുടെ വാദം.
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പോലീസിന്റെ ലാത്തി പിടിച്ചുവാങ്ങി സഭയില്‍ കൊണ്ടുവന്ന പ്രതിപക്ഷ നടപടിയില്‍ കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു നാളെ റൂളിംഗ് നല്‍കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ബിജെപിക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്‌ഐ എന്തിന് യൂത്ത് കോണ്‍ഗ്രസിനെ കുപ്പി എറിഞ്ഞു?; പോലീസുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വി. ജോയ് അടിയന്തര പ്രമേയം കൊണ്ടുവന്നത് വിചിത്രം: രമേശ് ചെന്നിത്തല
പോലീസുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വി. ജോയ് അടിയന്തര പ്രമേയം കൊണ്ടുവന്നത് തികച്ചും വിചിത്രമാണെന്ന് ആഭ്യന്തര മന്ത്രി സഭയില്‍ വിമര്‍ശിച്ചു.