Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോവിഡ്-19 : കോഴിക്കോട് ജില്ലയില്‍ 4,158 പേർ നിരീക്ഷണത്തില്‍ ; 14 പേർ ഐസൊലേഷനില്‍

കോവിഡ്-19 : കോഴിക്കോട് ജില്ലയില്‍ 4,158 പേർ നിരീക്ഷണത്തില്‍ ; 14 പേർ ഐസൊലേഷനില്‍
കോഴിക്കോട് : കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 929 പേര്‍ ഉൾപ്പെടെ ആകെ 4,158 പേര്‍ നിരീക്ഷണത്തിലുണ്ട്. അതേസമയം കോവിഡ്-19 സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് എത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മത നേതാക്കളുടെ യോഗം ഇന്ന് ചേരും. കോവിഡ്-19 ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറ് പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരും ഉള്‍പ്പെടെ ആകെ 14 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്ന് നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. പത്ത് സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 110 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 96 എണ്ണത്തിന്‍റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. പരിശോധയ്ക്ക് അയച്ച 14 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു. അതേസമയം കോവഡ്-19 സ്ഥിരീകരിച്ച മാഹി സ്വദേശി കോഴിക്കോട് എത്തിയ സാഹചര്യത്തിൽ ജില്ലയിലെ മത നേതാക്കളുടെ യോഗം ഇന്ന് ചേരും. ജില്ലാ കളക്ടറുടെ ചേംബറിൽ ആണ് യോഗം ചേരുന്നത്. കോവിഡ്-19 രോഗ വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി മത സാമുദായിക സംഘടനാ നേതാക്കളുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കും. മാഹി സ്വദേശി സഞ്ചരിച്ച മാർച്ച് 13 ന് ഇത്തിഹാദ് എയർവേയ്സ് EY 250 യിൽ പുലർച്ചെ 3.20 അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ റൂമുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ ഫ്ലൈറ്റിലെ യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണമായി ഒഴിവാക്കണമെന്നും കർശനമായി നിർദേശിച്ചിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in