Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടകര കുഴല്‍പണക്കേസ്: ഇ.ഡി കേസിനെ നിസ്സാരവല്‍ക്കരിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

കൊടകര കുഴല്‍പണക്കേസ്: ഇ.ഡി കേസിനെ നിസ്സാരവല്‍ക്കരിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി
കൊടകര കുഴല്‍പ്പണക്കേസ് ലോക്‌സഭയില്‍ ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. ഇ.ഡി കേസിനെ നിസ്സാരവല്‍ക്കരിച്ചുവെന്നും കേസില്‍ ബിജെപി നേതാക്കള്‍ക്ക് ബന്ധമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്‌സഭയില്‍ പറഞ്ഞു. കൊടകരയില്‍ ഇ ഡി യ്ക്ക് നിഷ്പക്ഷതയുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തിയിരുന്നു. കേരള പൊലീസിന്‍റെ നിഗമനങ്ങളും കുറ്റപത്രവും തള്ളിയാണ് കൊടകര കുഴല്‍പണക്കവര്‍ച്ച കേസില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കുറ്റപത്രം നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ബിജെപിക്ക് കൊണ്ടുവന്ന പണം എന്ന പൊലീസിന്‍റെ കണ്ടെത്തലാണ് അന്വേഷണ ഏജന്‍സി തള്ളിയത്. വിഷയത്തില്‍ രാഷ്ട്രീയ ബന്ധത്തിലേക്കു കടക്കാതെ ബിജെപി അംഗങ്ങളുടെ പേരുകള്‍ ഇല്ലാതെയാണ് ഇ.ഡിയുടെ കുറ്റപത്രം. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in