Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. മഴയോടൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മന്നാര്‍ കടലിടുക്കിനും തെക്കന്‍ തമിഴ്‌നാട് തീരത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലാണ് നിലവില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതില്‍ നിന്ന് ആരംഭിച്ച് വടക്കന്‍ തമിഴ്‌നാടും വടക്കന്‍ കേരളവും വഴി മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദപാത്തി കൂടി നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് നിലവിലെ മഴയ്ക്ക് കാരണം.

Related articles

See all
Popular News

'വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം വൈകിച്ചത് എൽ.ഡി.എഫ് സര്‍ക്കാര്‍'; ഒന്നാംഘട്ട നിർമാണത്തിന് അന...

Popular News

തിരുവനന്തപുരം DCC ഓഫീസ് ആക്രമണം; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലാ സെക...

Popular News

നീന്തല്‍ മത്സരത്തിനൊരുക്കിയ താത്ക്കാലിക പന്തല്‍ തകര്‍ന്ന സംഭവം; കായിക വകുപ്പ് അന്വേഷണം പ്ര...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Save your stories

Sign in