Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സർക്കാർ; എൻ.ഡി.ആർ.എഫും പൊലീസും സജ്ജമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സർക്കാർ; എൻ.ഡി.ആർ.എഫും പൊലീസും സജ്ജമെന്ന് മുഖ്യമന്ത്രി

 സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയും പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്ന്  മുഖ്യമന്ത്രി വി.ഡി സതീശന്‍.  ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, വിവിധ ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് അടിയന്തര നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണ ഏകോപനം റവന്യൂ മന്ത്രി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ എന്‍.ഡി.ആര്‍.എഫ്, പൊലീസ് തുടങ്ങിയ സജ്ജീകരണങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാക്കിയിട്ടുണ്ട്. നിലവിലെ മഴക്കെടുതിയും രക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ജില്ലാ കളക്ടര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനും, ബാധിത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Save your stories

Sign in