തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് മന്ത്രിസഭാംഗങ്ങള്‍ക്കുള്ള ഔദ്യോഗിക വസതികള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഗവര്‍ണറുടെ നിര്‍ദേശാനുസരണം സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരി കൃഷ്ണന്‍ എം.എസ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.നന്ദന്‍കോട്ടെ ചരിത്രപ്രസിദ്ധമായ 'ക്ലിഫ് ഹൗസ്' മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയാകും.
ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള മറ്റ് മന്ദിരങ്ങളായ പമ്പ രമേശ് ചെന്നിത്തലയ്ക്കും, അശോക സണ്ണി ജോസഫിനും, പ്രശാന്ത് കെ.എ. തുളസിക്കും ലഭിച്ചു. എന്‍. ഷംസുദ്ദീന് നെസ്റ്റും, ഔദ്യോഗിക വസതികളാകുമ്പോള്‍ ഷിബു ബേബി ജോണ്‍ എസ്സെന്‍ഡീനിലാകും താമസിക്കുക.വഴുതക്കാട്ടെ പ്രമുഖ ബംഗ്ലാവുകളായ സാനഡു കെ. മുരളീധരനും, തൈക്കാട് ഹൗസ് ബിന്ദു കൃഷ്ണയ്ക്കും, റോസ് ഹൗസ് സി.പി. ജോണിനും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ദേവസ്വം ബോര്‍ഡ് ജങ്ഷനിലെ ലിന്ദഹേഴ്സ്റ്റിലേക്ക് മാറുമ്പോള്‍, പാളയം വസതികളായ കാവേരി എ.പി. അനില്‍കുമാറിനും, നിള പി.സി. വിഷ്ണുനാഥിനും, ഗ്രേസ് റോജി എം. ജോണിനും ലഭിച്ചു. കന്റോണ്‍മെന്റ് ഹൗസ് വളപ്പിലെ ഗംഗയാണ് ടി. സിദ്ദിഖിന് നല്‍കിയിരിക്കുന്നത്. എം. ലിജുവിന് കേരള ലോക് ഭവന് എതിര്‍വശത്തുള്ള അജന്തയും, ഒ.ജെ. ജനീഷിന് വെള്ളയമ്പലത്തെ മന്‍മോഹന്‍ ബംഗ്ലാവുമാണ് പുതിയ വിലാസം. കവടിയാര്‍ ഹൗസ് വി.ഇ. അബ്ദുള്‍ ഗഫൂറിനും നന്ദന്‍കോട്ടെ ഉഷസ് പി.കെ. ബഷീറിനും അനുവദിച്ചു.
പുതിയ മന്ത്രിമാര്‍ എത്തുന്നതോടെ വസതികളില്‍ നിലവിലുള്ള ജീവനക്കാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കി.
വസതിയുടെ പേര് മന്ത്രി / നേതാവ്
ക്ലിഫ് ഹൗസ് വി.ഡി. സതീശന്‍ (മുഖ്യമന്ത്രി)
പമ്പ രമേശ് ചെന്നിത്തല
അശോക സണ്ണി ജോസഫ്
പ്രശാന്ത് കെ.എ. തുളസി
നെസ്റ്റ് എന്‍. ഷംസുദ്ദീന്‍
എസ്സെന്‍ഡീന്‍ ഷിബു ബേബി ജോണ്‍
സാനഡു കെ. മുരളീധരന്‍
തൈക്കാട് ഹൗസ് ബിന്ദു കൃഷ്ണ
റോസ് ഹൗസ് സി.പി. ജോണ്‍
ലിന്ദഹേഴ്സ്റ്റ് പി.കെ. കുഞ്ഞാലിക്കുട്ടി
കാവേരി എ.പി. അനില്‍കുമാര്‍
നിള പി.സി. വിഷ്ണുനാഥ്
ഗ്രേസ് റോജി എം. ജോണ്‍
ഗംഗ ടി. സിദ്ദിഖ്
അജന്ത എം. ലിജു
മന്‍മോഹന്‍ബംഗ്ലാവ് ഒ.ജെ. ജനീഷ്
കവടിയാര്‍ ഹൗസ് വി.ഇ. അബ്ദുള്‍ ഗഫൂര്‍
ഉഷസ് പി.കെ. ബഷീര്‍