കേരളത്തിന്റെ ലോക്ക് ഡൗൺ ഇളവുകൾ ഇന്നറിയാം
Jaihind TV News Report
Jaihind TV Web Desk
April 16, 2020
1 min read
•
Updated: June 09, 2026
രാജ്യത്ത് അടച്ചിടല്‍ മേയ് മൂന്നുവരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍നിന്ന് കേരളത്തിന് എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം. സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡിലെ പൊതു സ്ഥിതിയും സർക്കാർ വിലയിരുത്തും. രോഗത്തിന്‍റെ വ്യാപനം കുറഞ്ഞെങ്കിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്.
പരമ്പരാഗത തൊഴിലിടങ്ങൾക്കും കാർഷിക മേഖലയ്ക്കും തോട്ടം മേഖലയ്ക്കും കൂടുതൽ ഇളവ് ഉണ്ടാകും. കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിൽ ഇളവുണ്ടാകും. പൊതുഗതാഗതം പാടില്ലെന്നും, മദ്യശാലകൾ തുറക്കരുതെന്നും കേന്ദ്രത്തിന്‍റെ നിർദ്ദേശം ഉളളതിനാൽ ഇക്കാര്യങ്ങളിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരും തുടരും.
സംസ്ഥാനം പ്രതീക്ഷിച്ച ഇളവുകൾ കേന്ദ്രത്തിൻറെ മാർഗ്ഗ നിർദ്ദേശത്തില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10