Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40 ഡിഗ്രിയിലേക്ക്

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, പാലക്കാട് 40 ഡിഗ്രിയിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ചൂട് അതീവ ഗുരുതരമായ നിലയിലേക്ക് ഉയരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില സാധാരണയേക്കാള്‍ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസം ജില്ലയില്‍ 39.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളില്‍ ചൂട് വീണ്ടും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കൊല്ലം ജില്ലയിലും സമാനമായ രീതിയില്‍ കഠിനമായ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇവിടെ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടാനാണ് സാധ്യത. അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും ചൂട് വര്‍ധിക്കുന്ന സാഹചര്യവും കാരണം സൂര്യാഘാതത്തിനും സൂര്യതപത്തിനും സാധ്യതയുണ്ടെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. നിര്‍ജലീകരണം തടയുന്നതിനായി ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും, പരുത്തി വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ജോലി സമയം പുനഃക്രമീകരിക്കണമെന്നും കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in