Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടും ചൂട്: കൊല്ലം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; അങ്കണവാടികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കും

കൊടും ചൂട്: കൊല്ലം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; അങ്കണവാടികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കും
കൊല്ലം/തൃശൂര്‍: സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊല്ലം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കടുത്ത ചൂടിനെത്തുടര്‍ന്ന് സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രീ-സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാനും വനിതാ ശിശുവികസന വകുപ്പ് ഉത്തരവിട്ടു. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി കൊല്ലം കളക്ടറും തൃശൂര്‍ കളക്ടര്‍ ശിഖ സുരേന്ദ്രനും അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ചൂട് കഠിനമായതോടെ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരാഴ്ചത്തേക്ക് അവധി നല്‍കാന്‍ തീരുമാനിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും ജാഗ്രതാ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണിത്. കുട്ടികള്‍ക്ക് നല്‍കേണ്ട അനുപൂരക പോഷകാഹാരങ്ങള്‍ (സപ്ലിമെന്ററി ന്യൂട്രീഷന്‍) ഈ കാലയളവില്‍ ജീവനക്കാര്‍ വീടുകളില്‍ എത്തിച്ചു നല്‍കും. അങ്കണവാടികളുടെ മറ്റ് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പതിവുപോലെ നടക്കും. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ വരും ദിവസങ്ങളിലും ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in