Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാള്‍; അവസാനവട്ട പോരാട്ടത്തില്‍ മുന്നണികള്‍; രാഹുലും പ്രിയങ്കയും ഇന്ന് കേരളത്തില്‍

സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാള്‍; അവസാനവട്ട പോരാട്ടത്തില്‍ മുന്നണികള്‍; രാഹുലും പ്രിയങ്കയും ഇന്ന് കേരളത്തില്‍
  തിരുവനന്തപുരം: കേരളത്തില്‍ വോട്ടെടുപ്പിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പരകോടിയിലെത്തി. അവസാനവട്ട വോട്ടുകളും ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികള്‍. ദേശീയ നേതാക്കളുടെ വന്‍നിരയാണ് ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണത്തിനെത്തുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വടക്കന്‍ കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി വിവിധ പൊതുയോഗങ്ങളില്‍ ഇവര്‍ പങ്കെടുക്കും. കൊല്ലത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നയിക്കുന്ന റോഡ് ഷോയും ഇന്ന് നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍ പ്രചാരണം തുടരുകയാണ്. ഇന്നലെ ബേപ്പൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കായി വോട്ട് തേടിയ അദ്ദേഹം ഇന്നും വിവിധ പരിപാടികളില്‍ പങ്കെടുത്തേക്കും. കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ഇന്ന് പാലക്കാട് എത്തും. പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളിലാകും അദ്ദേഹം പ്രധാനമായും പങ്കെടുക്കുക. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയില്‍ നടക്കും. നിശബ്ദ പ്രചാരണത്തിന് തൊട്ടുമുമ്പുള്ള ഈ ദിവസങ്ങളില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in