Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അരൂര്‍ അപകടം: 'മനുഷ്യ ജീവന് ഒരു വിലയുമില്ലേ?' കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും കെ.സി വേണുഗോപാല്‍ എം.പി

അരൂര്‍ അപകടം: 'മനുഷ്യ ജീവന് ഒരു വിലയുമില്ലേ?' കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടണമെന്നും കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ തുറവൂരില്‍ നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ അപകടം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപല്‍. കേന്ദ്രത്തിന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മുഖവിലക്കെടുത്തില്ല. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തിനു പല തവണ വിഷയത്തില്‍ കത്തെഴുതിയിട്ടുണ്ട്. യാതൊരു വിധ സുരക്ഷയും ഉറപ്പാക്കാതെ സമയബന്ധിതമായി മേല്‍പ്പാലം പൂര്‍ത്തിയാക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സൈന്‍ ബോര്‍ഡുകള്‍ പോലുമില്ല. സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇത്തരം അപകടങ്ങള്‍ വിളിച്ചു വരുത്തി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ്. യാത്രക്കാരുടേത് ദുരിതയാത്രയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തണം. കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

ഇനിയും എത്ര ഇരകള്‍...അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ തുടര്‍ച്ചയാകുന്ന വികസനത്തിന്റെ ഇരകള്‍

Latest News

AROOR GIRDER ACCIDENT| അരൂരില്‍ പിക്കപ്പ് വാനിന് മുകളില്‍ ഗര്‍ഡര്‍ വീണു; ഒരാള്‍ മരിച്ചു; ദ...

Latest News

സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി; സർക്കാരിനെതിരായ വികാര...

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Save your stories

Sign in