Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവര്; മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ദേവസ്വം ബോർഡിന് കത്ത്

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവര്; മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ദേവസ്വം ബോർഡിന് കത്ത്

തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല–മകരവിളക്ക് സീസണിൽ ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം മൂലം തന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തിൽ തന്ത്രിയെന്ന നിലയിൽ കണ്ഠര് രാജീവർ പങ്കെടുക്കുന്ന കാര്യത്തിലും ദേവസ്വം ബോർഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ശബരിമലയിലെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിൽ നിന്നുള്ള കണ്ഠര് മോഹനരും കണ്ഠര് രാജീവരുമാണ് ഇതുവരെ തന്ത്രി സ്ഥാനം വഹിച്ചിരുന്നത്. നേരത്തെ കണ്ഠര് മോഹനർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മകൻ കണ്ഠര് മഹേഷ് മോഹനർക്ക് ചുമതല കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ഠര് രാജീവരും തന്ത്രിസ്ഥാനം മകൻ ബ്രഹ്മദത്തന് കൈമാറാൻ അനുമതി തേടി ദേവസ്വം ബോർഡിനെ സമീപിച്ചിരിക്കുന്നത്.


Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in