Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യാത്രക്കാര്‍ക്ക് വലിയ ആശ്വാസം! കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയില്‍ സ്റ്റോപ്പ്! മേയ് 22 മുതല്‍ പുതിയ സമയക്രമം

ആലുവ; കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു. ദീര്‍ഘദൂര യാത്രക്കാരുടെയും പ്രത്യേകിച്ച് നെടുമ്പാശേരി വിമാനത്താവളത്തി...

യാത്രക്കാര്‍ക്ക് വലിയ ആശ്വാസം! കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയില്‍ സ്റ്റോപ്പ്! മേയ് 22 മുതല്‍ പുതിയ സമയക്രമം

ആലുവ: കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയില്‍ സ്റ്റോപ്പ് അനുവദിച്ചു. ദീര്‍ഘദൂര യാത്രക്കാരുടെയും പ്രത്യേകിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവരുടെയും സൗകര്യാര്‍ത്ഥം പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പ്.

മേയ് 22 മുതല്‍ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്നുള്ള ട്രെയിന്‍ രാവിലെ 8.48-നും, തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിന്‍ വൈകിട്ട് 7.19-നും ആലുവയിലെത്തും.

കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12081 ജന്‍ശതാബ്ദി എക്‌സ്പ്രസ് രാവിലെ 08.48-ന് ആലുവയിലെത്തി രണ്ട് മിനിറ്റിലെ സ്റ്റോപ്പിന് ശേഷം 08.50-ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. മറുദിശയില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12082 ജന്‍ശതാബ്ദി എക്‌സ്പ്രസ് വൈകീട്ട് 07.19-ന് ആലുവയിലെത്തുകയും 07.21-ന് കണ്ണൂരിലേക്ക് സര്‍വീസ് തുടരുകയും ചെയ്യും. 



Related articles

See all
Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Popular News

ഡല്‍ഹിയിലെ അറസ്റ്റ്: ഒക്ടോബര്‍ 8ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 'കരിദിനം...

Save your stories

Sign in