Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗയും

ശബരിമല ദര്‍ശനം നടത്തിയെന്ന് ബിന്ദുവും കനകദുര്‍ഗയും
Kanaka-Durga-Bindhu ശബരിമലയിൽ ദർശനം നടത്തിയെന്ന അവകാശവാദവുമായി കനകദുര്‍ഗയും ബിന്ദുവും. ഇന്ന് പുലർച്ചെ 3.30 ഓടെ ദർശനം നടത്തിയെന്ന് യുവതികള്‍ അവകാശപ്പെട്ടു. പോലീസ് സുരക്ഷയിലാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ വേണ്ടത് തന്ത്രി ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പ്രതികരിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. https://www.facebook.com/JaihindNewsChannel/videos/602885493492722/ മണ്ഡലകാലത്തും ഇവര്‍ മല കയറാനെത്തിയിരുന്നെങ്കിലും ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. തുടര്‍ന്ന് യുവതികളുടെ വീട്ടിന് മുന്നിലടക്കം വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പോലീസ് സുരക്ഷയൊരുക്കി തിരിച്ചിറക്കിയതിന് ശേഷം ഇവരെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവര്‍ എവിടെയെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നെങ്കിലും പോലീസ് മൌനം പാലിക്കുകയായിരുന്നു. വിശ്വാസി സമൂഹത്തെ ഒന്നാകെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ഭക്തരോട് മാപ്പ് പറയണമെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. https://www.facebook.com/JaihindNewsChannel/videos/2187806454573948/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in