Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുവൈറ്റിലും യുഎഇയിലും ഉള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഇനി ഇന്ത്യക്ക് മാത്രം : വിദേശകാര്യ മന്ത്രിക്ക് കെ.സുധാകരൻ എംപി കത്ത് നല്‍കി

കുവൈറ്റിലും യുഎഇയിലും ഉള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം ഇനി ഇന്ത്യക്ക് മാത്രം :  വിദേശകാര്യ മന്ത്രിക്ക് കെ.സുധാകരൻ എംപി കത്ത് നല്‍കി
കുവൈറ്റിലും യു.എ.ഇലും ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ നാട്ടിലേക്ക് മടങ്ങി പോകുവാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അതാത് രാജ്യങ്ങളുടെ ഗവൺമെൻ്റുകൾക്ക് സർക്കുലർ ആ രാജ്യങ്ങൾ നൽകിയ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ തിരികെ നാട്ടിൽ കൊണ്ടുവരേണ്ടത് ഇന്ത്യൻ ഗവൺമെൻ്റിൻ്റെ പൂർണ്ണ ഉത്തരവാദിത്വമാണ്.  നിലവിൽ ഇന്ത്യയിൽ പ്രാബല്യത്തിൽ ഉള്ള യാത്രാവിലക്ക് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻമാരോട് നാം കാണിക്കുന്ന വലിയ ക്രൂരതയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഇന്ത്യൻ പൗരൻമാരിൽ നിന്നും കൊറോണ ബാധ ഇന്ത്യയിലേക്ക് പകരുന്നത് തടയുവാൻ എല്ലാ ഇൻ്റർനാഷണൽ ചെക്ക് പോയിൻ്റുകളിലും റാപ്പിഡ് ടെസ്റ്റിംങ്ങ് സൗകര്യങ്ങൾ അനുവദിക്കണമെന്നും എയർപോർട്ടുകൾക്ക് സമീപപ്രദേശങ്ങളിൽ ഉള്ള ഹോട്ടലുകളും ഹോസ്പിറ്റലുകളും ക്വാറൻ്റൈൻ സെൻ്റെറുകളായി മാറ്റണമെന്നും കെ.സുധാകരൻ എം.പി നേരത്തെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ഈ സൗകര്യങ്ങൾ അടിയന്തിരമായി യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ആംഡ് ഫോഴ്സിൻ്റെ സഹായത്താൽ ഒരുക്കണമെന്നും വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമാക്കിയുള്ള ഈ ആവശ്യങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തി യു.എ.ഇലും കുവൈറ്റിലുമുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കണമെന്ന് കെ.സുധാകരൻ എം.പി വിദേശകാര്യ മന്ത്രാലയം അധികൃതരോട് ആവശ്യപ്പെടുകയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നല്‍കുകയും ചെയ്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in