Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ നല്ലൊരു ആരോഗ്യമന്ത്രിയല്ല, പക്ഷേ മികച്ച അഭിനേത്രിയാണ്; 'പരിക്ക് നാടകത്തെ' പരിഹസിച്ച് കെ.സുധാകരന്‍

വീണ നല്ലൊരു ആരോഗ്യമന്ത്രിയല്ല, പക്ഷേ മികച്ച അഭിനേത്രിയാണ്; 'പരിക്ക് നാടകത്തെ' പരിഹസിച്ച് കെ.സുധാകരന്‍
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റേത് വെറും രാഷ്ട്രീയ നാടകമാണെന്ന് കെ. സുധാകരന്‍ എം.പി. വീണാ ജോര്‍ജ് നല്ലൊരു ആരോഗ്യമന്ത്രിയല്ലെങ്കിലും മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ചുവെന്ന് അദ്ദേഹം പരിഹസിച്ചു. കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിച്ചെന്ന സി.പി.എം പ്രചാരണം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃശ്യമാധ്യമങ്ങളൊന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. 'സി.പി.എമ്മിന്റെ കൈരളി ചാനല്‍ അടക്കം അവിടെ ഉണ്ടായിരുന്നു. അവരില്‍ ആരെങ്കിലും ഇത്തരമൊരു ദൃശ്യം കാണിച്ചിട്ടുണ്ടോ? ദൃശ്യങ്ങളിലെല്ലാം പ്രതിഷേധക്കാരോട് അങ്ങോട്ട് ആക്രോശിക്കുന്ന മന്ത്രിയെയാണ് കാണുന്നത്. മന്ത്രിക്കെതിരെ അക്രമം ഉണ്ടായിട്ടില്ലെന്ന് ദൃക്‌സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ തകര്‍ന്ന ആരോഗ്യരംഗത്തിനെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ജനാധിപത്യപരമായ രീതിയിലാണ് പ്രതിഷേധിച്ചത്. ഇതിനെ അക്രമമായി ചിത്രീകരിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ്. പരിക്കേറ്റെന്ന അവകാശവാദവും യഥാര്‍ത്ഥ സംഭവവികാസങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ അഭിനയത്തിന് സി.പി.എം വലിയ പ്രചാരണം നല്‍കുന്നത് സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനാണെന്നും സുധാകരന്‍ ആരോപിച്ചു.

Related articles

See all
Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in