Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

"കൊലപാതകരാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് കരുതേണ്ട, സി.പി.എമ്മിനെ ജനങ്ങളുടെ കോടതി വിചാരണ ചെയ്യും" : കെ സുധാകരന്‍

"കൊലപാതകരാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് കരുതേണ്ട, സി.പി.എമ്മിനെ ജനങ്ങളുടെ കോടതി വിചാരണ ചെയ്യും"  : കെ സുധാകരന്‍
കൊലപാതക രാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതേണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. കണ്ണൂർ മട്ടന്നൂരിൽ സംഘടിപ്പിച്ച ഷുഹൈബ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുഹൈബിന്‍റെ ജീവൻ തട്ടിയെടുത്ത സി.പി.എമ്മിനെ ജനം ഇല്ലാതാക്കും. പിണറായി വിജയന്‍റെ ഭരണം അക്രമികളെ സഹായിക്കാൻ വേണ്ടിയാണ്. ഇതുപോലെ ഭരണം ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി വേറെ ഇല്ല. കൊലപാതക രാഷ്ട്രീയം കൊണ്ട് എതിരാളികളെ ഇല്ലാതാക്കാമെന്ന് സി.പി.എം കരുതേണ്ടെന്നും കെ സുധാകരൻ പറഞ്ഞു. അക്രമങ്ങളുടെ വക്താക്കളായ സി.പി.എമ്മിനെ ജനങ്ങളുടെ കോടതി വിചാരണ ചെയ്യും. ബി.ജെ.പിക്കെതിരെ പോരാടാൻ സി.പിമ്മെന്ന അവരുടെ പ്രചാരണം ആനയ്ക്ക് അണ്ണാൻ കല്യാണം ആലോചിച്ചത് പോലെയാണ്. മലബാറിൽ മുസ്ലീങ്ങളെ ഏറ്റവും കൂടുതൽ ദ്രോഹിച്ച പാർട്ടിയാണ് സി.പി.എം എന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in