Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

‘ജനനായകൻ’ എത്തുന്നു... ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് , ഇനി ബിഗ് സ്ക്രീനിൽ

ദളപതി വിജയ് നായകനാകുന്ന ‘ജനനായകൻ’ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘എ’ (Adults Only) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഏറെ നാളായി കാത്തിര...

‘ജനനായകൻ’ എത്തുന്നു... ചിത്രത്തിന് ‘A’ സർട്ടിഫിക്കറ്റ് , ഇനി ബിഗ് സ്ക്രീനിൽ

ചെന്നൈ: ദളപതി വിജയ് നായകനാകുന്ന ‘ജനനായകൻ’ ചിത്രത്തിൻറെ സെൻസറിങ് നടപടികൾ പൂർത്തിയായി. ചിത്രത്തിന് ‘എ’ (Adults Only) സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഏറെ നാളായി കാത്തിരുന്ന റിലീസ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.ചിത്രത്തിന് 'എ 'സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് ഉറപ്പുവരുത്തികൊണ്ടുള്ള KVN പ്രൊഡക്ഷന്റെ കൂടാതെ വിജയ്‌യുടെ സോഷ്യൽമീഡിയ പോസ്റ്റും ഇപ്പോൾ വൈറലാണ്.

സെൻസർ ബോർഡ് ചിത്രത്തിൽ ആകെ 13 കട്ടുകൾ നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെ ജൂലൈ 23 അല്ലെങ്കിൽ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. സെൻസറിങ് പൂർത്തിയായ സാഹചര്യത്തിൽ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്ന് റിലീസ് അനിശ്ചിതമായി നീണ്ടുപോയി. ഇതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയും ‘ജനനായകൻ’ സ്വന്തമാക്കുന്നുണ്ട്. അടുത്തിടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ, ചിത്രം വൻ ആഘോഷത്തോടെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.

ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് ചിത്രത്തിലുള്ളത്. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണാണ് ചിത്രം നിർമിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദർ.

അതേസമയം, സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ ദിലീപ്കുമാർ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥി സാന്നിധ്യമായി എത്തുമെന്ന റിപ്പോർട്ടുകളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അണിയറ പ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

സത്യൻ സൂര്യൻ ഛായാഗ്രഹണവും അനിൽ അരശ് ആക്ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം വി. സെൽവകുമാറിന്റേതാണ്. ശേഖറും സുധനും ചേർന്നാണ് നൃത്തസംവിധാനം. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ ‘ജനനായകൻ’ റിലീസിന് മുമ്പേ തന്നെ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.












Related articles

See all
Popular News

"വെൽക്കം ബേബി ഗേൾ"; രണ്ടാമത്തെ കൺമണിയെ വരവേറ്റ് ദീപിക പദുക്കോണും രൺവീർ സിങ്ങും

Popular News

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി 'ഹാഫ്; മിഡ്നൈറ്റ് മാഡ്നസിൽ മലയാള ചിത്രം ആദ്യമായി

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

"അച്ഛൻ തന്നത് ഈ കോടിക്കണക്കിന് ആരാധകരെ"; കൃത്യനിഷ്ഠ പഠിച്ചത് വിജയിൽ നിന്നെന്നും ജേസൺ സഞ്ജയ...