Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോഴിക്കോടിനെ ഇളക്കിമറിച്ച് ജനമഹായാത്ര; മുല്ലപ്പള്ളിയുടെ പര്യടനം ഇനി മലപ്പുറത്ത്

കോഴിക്കോടിനെ ഇളക്കിമറിച്ച് ജനമഹായാത്ര; മുല്ലപ്പള്ളിയുടെ പര്യടനം ഇനി മലപ്പുറത്ത്
Janamahayathra കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കോഴിക്കോട് ജില്ലയിൽ പര്യടനം  പൂർത്തിയാക്കി. രണ്ട് ദിവസങ്ങളിലായി ആവേശോജ്വല സ്വീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി യാത്ര ഏറ്റുവാങ്ങിയത്. ജനമഹായാത്ര ഇനി മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. 'നമ്മൾ ഇന്ത്യയെ  കണ്ടെടുത്തു, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന  ജനമഹാ യാത്ര കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. രണ്ട് ദിവസങ്ങളിലായാണ് കോഴിക്കോട് ജില്ലയിൽ ജനമഹായാത്ര പര്യടനം നടത്തിയത്. Janamahayathra സമാനതകളില്ലാത്ത സ്വീകരണമൊരുക്കിയാണ് സാമൂതിരിയുടെ നാട് ജനമഹായാത്രയെ യാത്രയാക്കിയത്. മൂന്ന് കേന്ദ്രങ്ങളിലായിരുന്നു രണ്ടാം ദിവസത്തെ പര്യടനം. ബാലുശേരിയിൽ പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തലയും, കൊയിലാണ്ടിയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനും, മുതലക്കുളത്ത്  നടന്ന സമാപന സമ്മേളനം കെ.പി.സി.സി പ്രചരണവിഭാഗം ചെയർമാൻ  കെ മുരളീധരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. Janamahayathra കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, എം.കെ രാഘവൻ എം.പി തുടങ്ങിയവരും സമാപന സമ്മളനത്തിൽ പങ്കെടുത്തു. ജാഥാനായകനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സമാപന വേദിയായ  മുതലക്കുളത്തേക്ക് ആനയിച്ചത്. കോഴിക്കോട്ടെ പര്യടനം പൂർത്തിയാക്കിയ ജനമഹായാത്ര ഇനി മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. മൂന്ന് ദിവസമാണ് യാത്ര മലപ്പുറത്ത് പര്യടനം നടത്തുക.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in