മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനായ 'ജന നായകൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും, ചിത്രത്തിന്റെ വിതരണക്കാരായ യോർക്ക് സിനിമാസ് സോഷ്യൽ മീഡിയയിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചു. "ഒടുവിൽ! നമ്മുടെ സ്വന്തം ദളപതി വിജയ് ജന നായകൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ തീയിടാൻ ഒരുങ്ങുന്നു. ജൂലൈ 24 ബിഗ് സ്‌ക്രീനിൽ കാണാം" എന്നായിരുന്നു പോസ്റ്റ്.
ജനുവരി 9 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവക്കുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ട എല്ലാ മാറ്റങ്ങളും നിർമ്മാതാക്കൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർട്ടിഫിക്കേഷൻ പ്രക്രിയ ഉടൻ പൂർത്തിയാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന് 'എ' റേറ്റിംഗ് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന വ്യാജ സെൻസർ സർട്ടിഫിക്കറ്റ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു,