Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എറണാകുളത്ത് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും : ഹൈബി ഈഡന്‍

എറണാകുളത്ത് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും : ഹൈബി ഈഡന്‍
എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി സ്ഥാനാർത്ഥിയും എം.എൽ.എയുമായ ഹൈബി ഈഡൻ. ഇതുമൂലം വർഷങ്ങളായി വോട്ട് ചെയ്തു കൊണ്ടിരുന്നവർക്കുപോലും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഹൈബി പറഞ്ഞു. യു.ഡി.എഫ് മണ്ഡലത്തിൽ സ്ഥാപിച്ച പോസ്റ്ററുകളും കൊടിതോരണങ്ങളും ഹൈബി ഈഡന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ നീക്കം ചെയ്തു. അധികൃതര്‍ ആദ്യം തന്നിരുന്ന വോട്ടര്‍ പട്ടികയും രണ്ടാമത് തന്ന വോട്ടര്‍ പട്ടികയും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുകയും ഇപ്പോഴും അതേ വീടുകളില്‍ തന്നെ താമസിക്കുകയും ചെയ്യുന്ന നിരവധി പേരുടെ പേരുകള്‍ ആണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇതിന്‍റെ പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഇതുസംബന്ധിച്ച് ഗൗരവകരമായ അന്വേഷണം നടത്തണം. അല്ലാത്തപക്ഷം നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഹൈബി ഈഡൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍ തുടങ്ങിയവ ഹൈബി ഈഡന്‍റെ നേതൃത്വത്തിൽ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in