Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

വിപുലമായ പരിപാടികളോടെ ഐഒസി കാനഡയുടെ ഓണാഘോഷം; ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു

വിപുലമായ പരിപാടികളോടെ ഐഒസി കാനഡയുടെ ഓണാഘോഷം; ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു
കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഒന്‍റാരിയോ പ്രൊവിൻസിലെ മിസിസാഗയിൽ വെച്ച് നടന്ന വിപുലമായ ആഘോഷപരിപാടികള്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെ മാവേലി തമ്പുരാനെ സ്വീകരിച്ചുകൊണ്ടായിരുന്നു ഓണാഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മുന്നൂറിലധികം മെമ്പർമാർ പങ്കെടുത്ത ആഘോഷപരിപാടികളോടനുബന്ധിച്ച് കലാ കായിക മത്സരങ്ങളും അരങ്ങേറി. പ്രമുഖ നാടൻ പാട്ട് സമിതിയായ കനൽ ബാൻഡ് നേതൃത്വം നൽകിയ ഗാനമേള പരിപാടികള്‍ക്ക് മാറ്റ് കൂട്ടി. സംഘടനയുടെ വനിതാ വിഭാഗത്തിന്‍റെ തിരുവാതിര കളിയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. വിഭവ സമൃദ്ധമായ ഓണസദ്യയും ക്രമീകരിച്ചു. സംഘടനയുടെ പ്രസിഡന്‍റ് റിനിൽ മാക്കോരം അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള പ്രേദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സരസ്വതി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ജോജു അഗസ്‌റ്റിൻ, ജോൺസൺ വർഗീസ്, സന്തോഷ് പോൾ എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂർ സ്വാഗതവും സോണി എം നിധിരി നന്ദിയും പറഞ്ഞു. കാനഡയിലെ വിവിധ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന ഐഒസി കുടുംബാംഗങ്ങളായ ജോമോൻ ജോർജ്, നോബി ജോസഫ്, ശ്രീമതി ആനി സ്റ്റീഫൻ എന്നിവരെയും പരിപാടിയുടെ സ്പോൺസർമാരായ പ്രമുഖ റിയൽറ്റർ ഹമ്ദി അബ്ബാസ് ചോള, കാൻ സ്‌മൈൽ ഡെന്‍റൽ ഡോക്ടർ ബോബി ചാണ്ടി, പ്രിയങ്ക സുഗതൻ, ഫെബിൻ ടോം, അജേഷ് ബാബു, തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികളായ അഡ്വ. ബിജു സ്‌കറിയ, അനൂപ് നായർ, ടിറ്റോ ദേവസ്യ, സിനിൽ സാം, ഫെബിൻ ടോം, പോൾസൺ ജേക്കബ്, മനോജ് സെബാസ്റ്റ്യൻ, ആൻഡ്രൂസ് ജെസുദാസ്, ലാലു ജോൺ, സാബുമോൻ രാമൻ, ചിന്ദുലാൽ, അലോക് രാമചന്ദ്രൻ, വിജോ മരോട്ടികൂടി, ജിബിൻ തോമസ്, സുനു പൈ, ജോമി സെബാസ്റ്റ്യൻ, ബെറ്റ്സി സണ്ണി, അനി സന്തോഷ്‌, സിനി ജോമി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.        

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Save your stories

Sign in