Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V.D SATHEESAN| 'അസഹിഷ്ണുത സിപിഎമ്മിന്‍റെ മുഖമുദ്ര'; സ്റ്റാലിന്‍റെ റഷ്യ അല്ല ജനാധിപത്യ കേരളം എന്ന് പിണറായി ഓര്‍ക്കണമെന്നും വി.ഡി സതീശന്‍

V.D SATHEESAN| 'അസഹിഷ്ണുത സിപിഎമ്മിന്‍റെ മുഖമുദ്ര'; സ്റ്റാലിന്‍റെ റഷ്യ അല്ല ജനാധിപത്യ കേരളം എന്ന് പിണറായി ഓര്‍ക്കണമെന്നും വി.ഡി സതീശന്‍
അസഹിഷ്ണുതയാണ് സിപിഎമ്മിന്‍റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇടതുപക്ഷ സഹയാത്രികര്‍ തന്നെ സര്‍ക്കാരിന്‍റെ തെറ്റായ നയത്തെ എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍റെറഷ്യ അല്ല ജനാധിപത്യ കേരളം എന്ന് പിണറായി ഓര്‍ക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതിദാരിദ്ര്യമുക്തമെന്ന വിവാദത്തില്‍ ഒന്നും അറിയാതെ പോകുന്നത് എം വി ഗോവിന്ദനാണ്. ഇപ്പോള്‍ നടത്തിയത് പി.ആര്‍ പ്രോപ്പഗണ്ട മാത്രമാണ്. എതിര്‍പ്പുകളെ സര്‍ക്കാര്‍ പേടിക്കുകയാണ്. മന്ത്രി എം ബി രാജേഷ് തെറ്റായ പ്രസ്താവനയാണ് നടത്തിയത്. തിരഞ്ഞെടുപ്പിന്റെ തലേന്ന് പിആര്‍ പ്രോപ്പഗണ്ടയുയുമായി ഇറങ്ങിയാല്‍ അത് അംഗീകരിക്കില്ല. അതിനെ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും എന്തിനാണ് ഈ നാടകമെന്നും ആരെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ നാടകം കളിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനില്‍ സാധാരണക്കാരന്റെ സുരക്ഷയ്ക്ക് യാതൊരു മാനദണ്ഡവും ഇല്ലാതെ വരികയാണ്. അതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ റെയില്‍വേയും സര്‍ക്കാരും തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in