Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലപ്പുഴയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ ക്യാമറകള്‍ തകരാറില്‍; പരാതി നല്‍കി യുഡിഎഫ്

ആലപ്പുഴയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ ക്യാമറകള്‍ തകരാറില്‍; പരാതി നല്‍കി യുഡിഎഫ്
  ആലപ്പുഴ: ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും ആലപ്പുഴ സെന്‍റ്. ജോസഫ് സ്കൂളിലെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകൾ നശിച്ചു. 10 ക്യാമറകൾ ആണ് തകരാറിലായത്. ഇതിൽ 8 ക്യാമറകൾ നന്നാക്കിയെങ്കിലും രണ്ടെണ്ണം ഇപ്പോഴും തകരാറിലാണ്. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്‍റും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ അഡ്വ. എം. ലിജു ജില്ലാ കളക്ടർക്ക് പരാതി നൽകി. അടിയന്തരമായി സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്‌ട്രോംഗ് റൂം പരിസരം നിരീക്ഷിക്കാൻ നിരീക്ഷകരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടതായി എം. ലിജു അറിയിച്ചു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in