Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ തടയുന്നു'; വഴിയടച്ചുള്ള സിപിഎമ്മിന്‍റെ സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

'ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ തടയുന്നു'; വഴിയടച്ചുള്ള സിപിഎമ്മിന്‍റെ സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
  കൊച്ചി: തിരുവനന്തപുരത്ത് വഴിയടച്ചുള്ള CPM സമ്മേളനത്തില്‍ പോലീസ് കേസെടുത്തോയെന്ന് ഹൈക്കോടതി. കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായ നടപടിയെന്ന് കോടതി വിമര്‍ശിച്ചു. വഞ്ചിയൂര്‍ ജംക്ഷനില്‍ റോഡിന്‍റെ ഒരുവശം പൂര്‍ണമായും അടച്ച് സിപിഎം പാളയം ഏരിയ സമ്മേളനത്തിനായി സ്റ്റേജ് കെട്ടിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ബന്ധപ്പെട്ട രേഖകളുമായി വ്യാഴാഴ്ച ഹാജരാകാനാണ് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചിന്‍റെ നിർദേശം. പൊതുവഴികൾ തടസ്സപ്പെടുത്തി പരിപാടികളും മറ്റും നടത്തരുതെന്ന് മുൻ ഉത്തരവുകൾ ഒട്ടേറെയുണ്ടായിട്ടും ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിപാടി നടന്നത് പൊതുറോഡിലാണെന്നും കോടതിയലക്ഷ്യ കേസാണെന്നും വ്യക്തമാക്കിയ കോടതി, ആരാണ് യോഗത്തിൽ പങ്കെടുത്തത് എന്നും ആരാഞ്ഞു. ഡിസംബർ അഞ്ചിന് ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായി വഞ്ചിയൂർ കോടതി, പോലീസ് സ്റ്റേഷനു മുന്നിലൂടെ പോകുന്ന റോഡ് അടച്ചുകെട്ടിയതിനെതിരെ അഭിഭാഷകനായ എൻ. പ്രകാശാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി, ഈ വിഷയത്തില്‍ സുപ്രീം കോടതിയും 2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. എറണാകുളത്ത് കോർപറേഷൻ ഓഫീസിന്‍റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിൽ കസേര നിരത്തി വച്ചിരിക്കുന്നത് കണ്ടു. എറണാകുളം ജില്ലാ ആശുപത്രിയുടെ മുന്നിലൂടെ ഒട്ടേറെ കാൽനടക്കാർ പോകുന്നതാണ്. ഇതുപോലെ വഞ്ചിയൂരിൽ നടന്നതും ഗൗരവമായി കാണുന്നു. ആരാണു യോഗം നടത്തിയത്, ആരൊക്കെ പങ്കെടുത്തു, ഏതൊക്കെ വാഹനങ്ങളാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയിക്കണം. നടപ്പാത അടച്ചുകെട്ടുന്നത് ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ തടയലാണ്.  നടപ്പാത അടച്ചു കെട്ടുന്നതു വഴി കാൽനടക്കാര്‍ നടക്കാൻ മറ്റു ഭാഗങ്ങൾ തേടേണ്ടി വരുന്നു, ഇത് അപകടത്തിന് ഇടയാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

Related articles

See all
Latest News

കൊച്ചിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശ്യാസ പ്രവർത്തനം; രണ്ട് പോലീസുകാർ അറസ്റ്റിൽ

Latest News

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Latest News

വിദ്യാര്‍ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാല്...

Latest News

വഞ്ചിയൂര്‍ സിപിഎം സമ്മേളനം; വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി

Save your stories

Sign in