Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിലങ്ങാട് വനമേഖലയില്‍ മഴ ശക്തം: പുഴകളില്‍ ജലനിരപ്പുയര്‍ന്നു; ജാഗ്രത

വിലങ്ങാട് വനമേഖലയില്‍ മഴ ശക്തം: പുഴകളില്‍ ജലനിരപ്പുയര്‍ന്നു; ജാഗ്രത

വടകര: കോഴിക്കോട് വിലങ്ങാട് വനമേഖലകളില്‍ മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പാനോം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ വിലങ്ങാട് ടൗണ്‍ പാലത്തിനും വായാട് പാലത്തിനും മുകളിലൂടെ വെള്ളം കയറി. മുമ്പ് മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്ന പാലങ്ങളാണ് ഇവ രണ്ടും. നിലവില്‍ ഈ പ്രദേശങ്ങളില്‍ മഴ തുടരുകയാണ്.

മഴ കനക്കുന്ന സാഹചര്യത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് വടകര തഹസില്‍ദാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരോട് മേഖലയില്‍ തന്നെ ക്യാമ്പ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

Related articles

See all
Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

നിയമസഭയുടെ മൂന്നാം ദിനം: സ്‌പോര്‍ട്‌സ് ബില്‍ അടക്കം മൂന്ന് സുപ്രധാന ബില്ലുകള്‍ ഇന്ന് സഭയില...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണത്തിന് രണ്ട് പ്രത്യേക എസ്.ഐ.ടി സംഘങ്ങള്‍; ഉത്തരവ് ഇന്നിറങ...

Save your stories

Sign in