Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഐഎഫ്എഫ്കെയില്‍ പ്രതിഷേധം ഇരമ്പുന്നു; ആറ് സിനിമകള്‍ പുറത്ത്; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ചലച്ചിത്രപ്രേമികള്‍

ഐഎഫ്എഫ്കെയില്‍ പ്രതിഷേധം ഇരമ്പുന്നു; ആറ് സിനിമകള്‍ പുറത്ത്; സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ചലച്ചിത്രപ്രേമികള്‍
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആറ് സിനിമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങിയതിനെതിരെ വ്യാപക പ്രതിഷേധം. 'ഓള്‍ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു', 'ക്ലാഷ്', 'യെസ്', 'ഫ്ളെയിംസ്', 'ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്', 'എ പോയന്റ്' എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനാനുമതിയാണ് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം റദ്ദാക്കിയത്. ഇതിനുപിന്നാലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലേക്ക് സംഘാടകര്‍ മാറിയതോടെയാണ് മേളയുടെ വേദികളില്‍ സിനിമാപ്രേമികളും അണിയറ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്. മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 19 സിനിമകള്‍ക്ക് കേന്ദ്രം ആദ്യഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നും മുന്‍ നിശ്ചയിച്ച പ്രകാരം എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം എത്തിയതോടെ ആറ് സിനിമകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പിനെതിരെയാണ് ചലച്ചിത്ര പ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് കേന്ദ്ര നടപടിയെന്ന് സിനിമാ സംവിധായകരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് തടയുന്നത് സാംസ്‌കാരികമായ ഫാസിസമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. മേളയുടെ വിവിധ വേദികളില്‍ പ്ലക്കാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിനിധികള്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കണമായിരുന്നു എന്ന അഭിപ്രായമാണ് മേളയില്‍ പൊതുവെ ഉയരുന്നത്.

Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Save your stories

Sign in