Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കാസര്‍കോട് ഓണാഘോഷത്തില്‍ ഹൈബി ഈഡന്‍ മുഖ്യാതിഥി : കൃപേഷിനും ശരത്തിനും വീട് ഒരുക്കിയ ഹൈബിയ്ക്ക് പ്രവാസികളുടെ അഭിനന്ദനം ; ജയ്ഹിന്ദ് ടി വിയ്ക്ക് പ്രഥമ മാധ്യമ പുരസ്‌കാരം

കാസര്‍കോട് ഓണാഘോഷത്തില്‍ ഹൈബി ഈഡന്‍ മുഖ്യാതിഥി : കൃപേഷിനും ശരത്തിനും വീട് ഒരുക്കിയ ഹൈബിയ്ക്ക്  പ്രവാസികളുടെ അഭിനന്ദനം ; ജയ്ഹിന്ദ് ടി വിയ്ക്ക് പ്രഥമ മാധ്യമ പുരസ്‌കാരം
ദുബായ് : കാസര്‍കോട് ജില്ലയിലെ ദുബായിലെ കോണ്‍ഗ്രസ് കൂട്ടായ്മ, ഇന്‍കാസിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം ഒരു ഒരുമ എന്ന പേരില്‍ നടന്ന ആഘോഷം, എറണാകുളം ലോകസഭാംഗം ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും, ശരത്‌ലാലിന്‍റെയും കുടുംബത്തിന് വീടു വെച്ച് നല്‍കാന്‍ നേതൃത്വം നല്‍കിയ ഹൈബി ഈഡന്‍ എംപിയെ യോഗം അഭിനന്ദിച്ചു. കൂട്ടായ്മയുടെ പ്രഥമ മാധ്യമ പുരസ്‌കാരം ജയ്ഹിന്ദ് ടിവി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എല്‍വിസ് ചുമ്മാറിന് സമ്മാനിച്ചു. ജയ്ഹിന്ദ് ടി വിയിലെ, മിഡില്‍ ഈസ്റ്റ് ദിസ് വീക്ക് എന്ന വാര്‍ത്താധിഷ്ടിത പരിപാടിയിലെ 2019 ലെ മികച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അംഗീകാരം. എറണാകുളം ലോകസഭാംഗം ഹൈബി ഈഡന്‍ എംപി, പുരസ്‌കാരം സമ്മാനിച്ചു.  കാസര്‍കോട് ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നേല്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുപറമ്പില്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്‍കാസ് ദുബായ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മുനീര്‍ കുമ്പള അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി, പ്രമോദ് പുറവങ്കര , നസീര്‍ വാടാനപ്പള്ളി , നന്ദി നാസിര്‍ , സലാം പാപ്പിനശ്ശേരി ,ഡോ. അബ്ദുല്‍ ലത്തീഫ് , അഹ്മദ് ശിബ്ലി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറി. കെ വി മുരളീധരന്‍ , അഹമ്മദ് അലി , സുനില്‍ ആവിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in