Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല
Helmet-compulsory ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും, കാറിലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ആദ്യ ഘട്ടമെന്ന നിലയിൽ ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിൻറെ തീരുമാനം. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണർക്ക് കത്തയച്ചത്. സുപ്രീംകോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലായിരുന്നു നിർദ്ദേശം. കോടതി ഉത്തരവ് പാലിക്കാത്തവർക്ക് പരിരക്ഷ നൽകില്ലെന്ന ഇൻഷുറൻസ് കമ്പനികളുടെ കടുത്ത നിലപാടിനെ തുടർന്നായിരുന്നു നീക്കം. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രികർക്ക് ഹെൽമറ്റും കാറുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിലെ പിൻസീറ്റ് യാത്രികർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാണെങ്കിലും കേരളത്തിൽ ഇത് പൂർണമായും നടപ്പിലാക്കിയിരുന്നില്ല. ഇത്തരം യാത്രകളിലെ അപകടങ്ങളും മരണങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുന്നതിന് പിന്നാലെ ഇവ നിയമലംഘനമായി കണക്കാക്കി ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകില്ലെന്ന നിലപാട് എടുത്തതോടെയാണ് നിയമം കർശനമാക്കാൻ ഗതാഗതവകുപ്പ് ശ്രമം തുടങ്ങിയത്. എന്നാൽ തീരുമാനം ധൃതിയിൽ നടപ്പിലാക്കിയാൽ പ്രതിഷേധത്തിന് ഇടയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ആദ്യഘട്ടത്തിൽ ബോധവത്കരണം നടത്താനാണ് ഗതാഗത വകുപ്പിൻറെ തീരുമാനം. അടുത്തയാഴ്ച വിവിധ വകുപ്പുകളുടെ ആലോചനായോഗം നടത്തും. അതിന് ശേഷമായിരിക്കും പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി ബോധവത്ക്കരണ പരിപാടി ആരംഭിക്കുക. സംസ്ഥാനവ്യാപകമായി രണ്ട് ദിവസത്തെ ബോധവത്ക്കരണ പരിപാടിയാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്.

Related articles

See all
Popular News

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര...

Popular News

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു, മാളികപ്പുറം മേൽശാന്തി...

Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ഉദ്ഘാടനത്തിനൊരുങ്ങി മാക്കേക്കടവ്-നേരേകടവ് പാലം; മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് നാടിന് സ...

Save your stories

Sign in