Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തോരാതെ പെയ്യാൻ വേനൽമഴ!;അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും ജാഗ്രതാനിർദ്ദേശം

തോരാതെ പെയ്യാൻ വേനൽമഴ!;അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിനും ഇടിമിന്നലിനും ജാഗ്രതാനിർദ്ദേശം
 

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽമഴ ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത.ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴയ്‌ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ വീഴാനോ ചില്ലകൾ ഒടിഞ്ഞു വീഴാനോ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in