Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ALUVA| കനത്ത മഴ: ആലുവ ടൗണില്‍ വെള്ളക്കെട്ട് രൂക്ഷം; കടകളിലും വീടുകളിലും വെള്ളം കയറി

ALUVA|  കനത്ത മഴ:  ആലുവ ടൗണില്‍ വെള്ളക്കെട്ട് രൂക്ഷം; കടകളിലും വീടുകളിലും വെള്ളം കയറി
ആലുവ: ആലുവയില്‍ രാവിലെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ടൗണിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ ഏഴുമണിയോടെ തുടങ്ങിയ മഴ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ശമിച്ചത്. പുളിഞ്ചോട് ഭാഗത്തുള്ള റോഡില്‍ രണ്ടടിയോളം വെള്ളം പൊങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ഇരുചക്രവാഹനങ്ങള്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടു. ഈ ഭാഗത്തെ കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പല കടകളും അടച്ചിട്ടു. ടൗണിലെ കാരോത്തുകുഴി ജംഗ്ഷനിലും വെള്ളക്കെട്ട് രൂക്ഷമാണ്. യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി ആലുവ റെയില്‍വേ സ്റ്റേഷന് മുന്നിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റേഷനിലേക്ക് പോകുന്നതിനും ഇറങ്ങിവരുന്നതിനും യാത്രക്കാര്‍ വലഞ്ഞു. ഇന്നലെയും ഇന്നുമായി പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ഇത്രയും വലിയ വെള്ളക്കെട്ട് ഉണ്ടായത്. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in