Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സൗദിയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദ്ദേശം

സൗദിയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദ്ദേശം
സൗദിയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ്യത്തെ സിവിൽ ഡിഫൻസ് വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനെത്തുടർന്ന് സൗദിയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സൗദി കാലാസ്ഥ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽബാഹ, മക്ക,  മദീന, തബൂക്ക്, അൽ ജൗഫ്, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക്  സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ശക്തമായ കാറ്റും മഴയും വെള്ളിയാഴ്ച വരെ തുടരാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Related articles

See all
Popular News

സൗദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി മിസൈൽ ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Popular News

ഫ്‌‌ളൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണം; കോ-പൈലറ്റിന്റെ ആക്രമണശ്രമം സ്ഥിരീകരിച്ച് യുഎ...

Popular News

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മു...

Popular News

ഹൂതി ആക്രമണം രൂക്ഷമാകാം; ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വീണ്ടും അതീവ ജാഗ്...

Save your stories

Sign in