Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ 9 വയസുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ 9 വയസുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും
തൃശൂര്‍ : മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി 53 വയസുള്ള പൊന്നരശ്ശേരി സുനിലിനെയാണ് ശിക്ഷിച്ചത്.തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ വിനോദാണ് ശിക്ഷ വിധിച്ചത്. 2011 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.9 വയസ്സുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുയായിരുന്ന ബാലികയെ പരിചയക്കാരനായ പ്രതി മുല്ലപ്പൂ പറച്ചു തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടു പോയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കുഞ്ഞിന്‍റെ  മാതാപിതാക്കൾ ജോലിക്ക് പോയതിനാല്‍ ഈ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു. പിന്നീട് സഹോദരിയോടൊത്ത് കടയിൽ പോയ കുട്ടി വഴിയില്‍ വെച്ച് പ്രതിയെ കണ്ട് പേടിച്ച് കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നല്‍കിയ പരാതിയില്‍ ഗുരുവായൂർ പോലീസ് കേസെടുത്തു. പ്രതി ഒളിവിൽ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയുമായിരുന്നു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in