Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മോദി- ട്രംപ് ബന്ധം വഷളായോ? ഇന്ത്യക്കും ചൈനക്കും ട്രംപിന്‍റെ പണി; അമേരിക്കയെ സമ്പന്നമാക്കാന്‍ ഉയര്‍ന്ന നികുതി ചുമത്തും

മോദി- ട്രംപ് ബന്ധം വഷളായോ?  ഇന്ത്യക്കും ചൈനക്കും ട്രംപിന്‍റെ പണി;  അമേരിക്കയെ സമ്പന്നമാക്കാന്‍ ഉയര്‍ന്ന നികുതി ചുമത്തും
PM Narendra Modi-Donald Trump ഇന്ത്യ, ചൈന, ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ ഉയര്‍ന്ന നികുതി ചുമത്തിയതിനാല്‍ അമേരിക്കയ്ക്ക് നഷ്ടമുണ്ടാകുന്നുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ഈ രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക വ്യവസ്ഥയെ മെച്ചപ്പെടുത്താനായി അമേരിക്കയെ ദ്രോഹിക്കുന്നുതായിട്ടാണ് ട്രംപിന്‍റെ ആരോപണം. കൂടാതെ, ഈ രാജ്യങ്ങളുടെ ഉത്പന്നങ്ങളില്‍ അദ്ദേഹം  നികുതി ഉയര്‍ത്തി പ്രതികരിക്കാന്‍ തയാറെടുക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യുഎസ് ആയതിനാല്‍ ട്രംപിന്‍റെ നടപടികള്‍ ഇന്ത്യയ്ക്കു പ്രതിസന്ധി സൃഷ്ടിക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം, ഇന്ത്യയുടെയും അമേരിക്കയുടെയും വ്യാപാരം 120 ബില്യണ്‍ ഡോളറിന് മുകളില്‍ എത്തിയിരുന്നു. ഇന്ത്യയുടെ കയറ്റുമതിയിലെ വലിയൊരു ഭാഗം, പ്രത്യേകിച്ച് ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, എഞ്ചിനീയറിംഗ് മേഖലകളില്‍ 18 ശതമാനം യു.എസ്. എക്കോണമിയിലേക്ക് എത്തുന്നുണ്ട്. 'ഞങ്ങള്‍ മറ്റൊരു രാജ്യത്തിന് ദോഷം ചെയ്യുന്ന തരത്തില്‍ നികുതി ഏര്‍പ്പെടുത്താന്‍ പോകുന്നു. അവരാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. അവര്‍ അവരുടെ രാജ്യത്തെ പ്രാധാന്യത്തിലാക്കാന്‍ നോക്കുകയാണ്,' ട്രംപ് പറഞ്ഞു.  'അമേരിക്കയെ മുന്‍നിരയിലെ രാജ്യമായി എത്തിക്കാനാണ് തന്‍റെ ലക്ഷ്യം. ഈ നികുതികള്‍ നിര്‍ത്താനായി, ഇവിടെ പ്ലാന്‍റുകള്‍ സ്ഥാപിക്കണം. പ്ലാന്‍റ് സ്ഥാപിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനവും, താരിഫ് ഒഴിവാക്കലും നല്‍കാം,' ട്രംപ് കൂട്ടിച്ചേർത്തു ഇതു കൊണ്ട്, യുഎസ് വ്യാപാരനയത്തില്‍ വലിയ മാറ്റം വരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍, ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രാലയം ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.

Related articles

See all
Latest News

ട്രംപിന്റെ 'നരകകുഴി' പരാമർശം: മോദിയുടെ മൗനത്തെ കടന്നാക്രമിച്ച് കോൺഗ്രസ്

Latest News

ദേശീയവാദം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട്; അമേരിക്കൻ വിപണിയെ പേടിച്ച് മോദി അടിയറവ് പറഞ്ഞു

Latest News

'മോദിക്ക് അറിയാമായിരുന്നു എനിക്ക് സന്തോഷമില്ലെന്ന്'; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ട്രംപ്; ഇ...

Latest News

DONALD TRUMP| 'യുദ്ധങ്ങള്‍ പരിഹരിക്കുന്നതില്‍ താന്‍ വിദഗ്ധന്‍; വ്യാപാര ഭീഷണി ഉയര്‍ത്തിയാണ്...

Save your stories

Sign in