ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം
Jaihind TV News Report
Jaihind TV Web Desk
January 17, 2020
1 min read
•
Updated: June 04, 2026
ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഏരിയാൻ-5 റോക്കറ്റിൽ ഇന്ത്യൻ സമയം പുലർച്ചെ 2.35നായിരുന്നു വിക്ഷേപണം.
2020ലെ ബഹിരാകാശദൗത്യങ്ങൾക്ക് ജിസാറ്റ്-30ലൂടെയാകും ഐഎസ്ആർഒ തുടക്കം കുറിക്കുക. ടെലിവിഷൻ, ടെലികമ്യുണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് ജിസാറ്റ്-30 വിക്ഷേപണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യക്ക് പുറമെ ഏഷ്യൻ രാജ്യങ്ങൾക്കും ജിസാറ്റ്-30ന്റെ നേട്ടങ്ങൾ ലഭ്യമാകും. പ്രധാനമായും വാർത്താവിനിമയ രംഗത്ത് കൂടുതൽ കവറേജ് ലഭിക്കുകയും ചെയ്യും. ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റിന്റെ ഭാരം 3,357 കിലോഗ്രാമാണ്. ജിസാറ്റ്-30നൊപ്പം 3620 കിലോഗ്രാം ഭാരമുള്ള 'യൂടെൽസാറ്റ് കൊണക്ട്' എന്ന ഉപഗ്രഹത്തെയും ഏരിയാൻ -5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. 15 വർഷമാണ് ഇതിന്‍റെ കാലാവധിയെങ്കിലും മികച്ച അനുഭവം കാലയളവിൽ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം.India's communication satellite #GSAT30 was successfully launched into a Geosynchronous Transfer Orbit by #Ariane5 #VA251.
— ISRO (@isro) January 16, 2020
Thanks for your support !!!
For details please visit: https://t.co/FveT3dGuo6
Image Courtesy: Arianespace pic.twitter.com/67csn0zZq7
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10