Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം തുറക്കും; ജീവനക്കാരെല്ലാം ജോലിക്കെത്തണമെന്നും നിര്‍ദേശം

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം തുറക്കും; ജീവനക്കാരെല്ലാം ജോലിക്കെത്തണമെന്നും നിര്‍ദേശം
  സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. ഹോട്‌സ്‌പോട്ടുകള്‍ ഒഴികെ എല്ലായിടത്തും സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കണമെന്നും എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം/സെറിബ്രല്‍ പാള്‍സി, മറ്റു ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെ ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒരു വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാരായ ജീവനക്കാരെയും, ഏഴുമാസം പൂര്‍ത്തിയായ ഗര്‍ഭിണികളായ ജീവനക്കാരെയും ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കുകയും അവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണം. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കില്ല. പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ ഓഫീസുകളിലെത്താന്‍ കഴിയാത്ത ജീവനക്കാര്‍ വിവിധ ജില്ലാ കളക്ടറേറ്റുകളിലും തദ്ദേശ സ്ഥാപനങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. അവരെല്ലാം വിടുതല്‍ വാങ്ങി ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുകളുമായി അവരവരുടെ ഓഫീസുകളില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related articles

See all
Popular News

വീണയ്ക്കെതിരായ കേസില്‍ പാര്‍ട്ടി എന്തിന് പ്രതിരോധം തീര്‍ത്തു?; സിപിഎം വിപുലീകൃത കണ്ണൂര്‍ ജ...

Popular News

വീണ ജോര്‍ജിന് കുരുക്ക്: 'കെ എസ് യു ആക്രമണം കണ്ടിട്ടില്ല, വീണ പറഞ്ഞതുകൊണ്ട് മൊഴി നല്‍കി'; മ...

Popular News

2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; പട്ടികയില്‍ 21 പൊതു അവധികള്‍; വിജ്ഞാ...

Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Save your stories

Sign in