Logo
Mon, Jun 29, 2026 • 08:05 AM
LIVE TV
Watch

No business videos available

No Middle East videos available

RAMESH CHENNITHALA| ഗവര്‍ണര്‍ ഉന്നത നിലവാരം പുലര്‍ത്തണം; ആര്‍എസ്എസ് പതാകയേന്തിയ ഭാരതാംബയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്: രമേശ് ചെന്നിത്തല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 26, 2025
1 min read Updated: June 10, 2026
SHARE:
SAVE: Login to save

RAMESH CHENNITHALA|  ഗവര്‍ണര്‍ ഉന്നത നിലവാരം പുലര്‍ത്തണം; ആര്‍എസ്എസ് പതാകയേന്തിയ ഭാരതാംബയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്: രമേശ് ചെന്നിത്തല
ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ ഉന്നത നിലവാരം പുലര്‍ത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ആര്‍എസ്എസ് പതാകയേന്തിയ ഭാരതാംബയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. അതേ സമയം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിനെ ചൊല്ലിയുള്ള പോര് കനക്കുക്കുകയാണ്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന് കെ.എസ്.യു വ്യക്തമാക്കി. ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവിനെ പോലെ പെരുമാറുന്നെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അതിനിടെ സര്‍ക്കാര്‍ പരിപാടികളില്‍ വിവാദ ചിത്രം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഇന്നലെ സര്‍വ്വകലാശാല കാമ്പസില്‍ ചട്ടം ലംഘിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സെനറ്റ് ഹാളില്‍ നടത്തിയ പരിപാടിയിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചട്ടലംഘനം നടത്തിയത്. ആര്‍എസ്എസ് അനുകൂല സംഘടനയാണ് പരിപാടിയുടെ സംഘാടകര്‍. മനഃപൂര്‍വം ആര്‍എസ്എസിന്റെ ഭാരതാംബ ചിത്രം വേദിയില്‍ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ട രജിസ്ട്രാര്‍ മാറ്റണമെന്ന് നിര്‍ദേശിച്ചെങ്കിലും സംഘാടകര്‍ തയ്യാറായില്ല. ചിത്രം മാറ്റിയാല്‍ താന്‍ എത്തില്ലെന്ന് ഗവര്‍ണര്‍ സംഘാടകരെ അറിയിക്കുകയായിരുന്നു. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ മണിക്കൂറുകള്‍ക്ക് മുമ്പേ സദസിലെത്തിയിരുന്നു. പ്രാദേശിക നേതാക്കള്‍ സര്‍വകലാശാലയ്ക്ക് മുമ്പിലും സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തടിച്ചുകൂടി. ഗവര്‍ണര്‍ എത്തിയതോടെ സംഘ്പരിവാര്‍ മുദ്രാവാക്യങ്ങളുമായാണ് വരവേറ്റത്. ജൂണ്‍ 19ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. നേരത്തെ പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചത് വിവാദമായിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10