Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവെന്ന് ഗവർണർ; ജനശ്രീ മിഷന്‍റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവെന്ന് ഗവർണർ; ജനശ്രീ മിഷന്‍റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
  തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനശ്രീ മിഷൻ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ ഉമ്മൻ ചാണ്ടിയെ വാനോളം പുകഴ്ത്തിയ മുഖ്യമന്ത്രി  പിണറായി വിജയന്‍, പണ്ട് അദ്ദേഹത്തെ വേട്ടയാടിയതിൽ ഒരു ഖേദം കൂടി പ്രകടിപ്പിക്കണമായിരുന്നെന്ന് ചടങ്ങിൽ സംസാരിച്ച യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. മലയാളത്തിൽ പ്രസംഗിച്ചു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജനശ്രീ മിഷന്‍റെ ഉമ്മൻ ചാണ്ടി അനുസ്മരണവും സ്മൃതി കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിർവഹിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കെ.സി. ജോസഫ്, ബി.എസ്. ബാലചന്ദ്രൻ, മറിയ ഉമ്മൻ, ഡോ. എം.ആർ. തമ്പാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in