Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പൊള്ളുന്ന വിഷുക്കാലം! പവന് 1,12,080 രൂപ; സ്വർണവില കുതിച്ചുയരുന്നു

പൊള്ളുന്ന വിഷുക്കാലം! പവന് 1,12,080 രൂപ; സ്വർണവില കുതിച്ചുയരുന്നു
 

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 360 രൂപ കൂടി 1,12,080 രൂപയായി. ഗ്രാമിന് 45 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,010 രൂപയിലെത്തി.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഈ മാസം രണ്ടാമത്തെ തീയതി രേഖപ്പെടുത്തിയ 1,09,240 രൂപയാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അവിടെ നിന്നാണ് ഇന്ന് വില 1,12,000 കടന്നിരിക്കുന്നത്.അതേസമയം, കുതിച്ചുയരുന്ന ക്രൂഡോയിൽ വിലയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ലോകരാജ്യങ്ങൾ കരുതൽ സ്വർണം വിറ്റഴിക്കുകയാണ്.

പശ്ചിമേഷ്യയിലെ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതോടെ ധനകമ്മി കുറയ്ക്കാനും കറൻസി മൂല്യം സംരക്ഷിക്കാനുമാണ് രാജ്യങ്ങൾ സ്വർണത്തെ ആശ്രയിക്കുന്നത്. പ്രതിസന്ധിക്കാലത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in