Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പി ജയരാജനെ സ്തുതിച്ച് ക്ഷേത്രപരിസരത്ത് ഫ്‌ലെക്‌സ് ബോര്‍ഡ്

പി ജയരാജനെ സ്തുതിച്ച് ക്ഷേത്രപരിസരത്ത് ഫ്‌ലെക്‌സ് ബോര്‍ഡ്
കണ്ണൂര്‍ ഇരിവേരിയില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രകീര്‍ത്തിച്ച് ഫ്‌ലെക്‌സ് ബോര്‍ഡ് ഉയര്‍ന്നു. ഇരിവേരി കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോര്‍ഡ് സ്ഥാപിച്ചത്. റെഡ് യംഗ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോര്‍ഡ്. തൂണിലും, തുരുമ്പിലും ദൈവം ഉണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിലനില്‍ക്കും ഈ സഖാവ് എന്ന വാചകത്തോടെ പി ജയരാജന്റെ ഫോട്ടൊ ഉള്‍പ്പടെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പി ജെ ആര്‍മിയുടെ പേരില്‍ പി.ജയരാജനെ പ്രകീര്‍ത്തിച്ച് മുന്‍വര്‍ഷം ബോര്‍ഡ് സ്ഥാപിച്ചത് പാര്‍ട്ടിയില്‍ വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് അടുത്തിടെ പി. ജയരാജനെ ഒഴിവാക്കിയത് കണ്ണൂരിലെ ഒരു വിഭാഗം സിപിഎമ്മുകാര്‍ക്കിടയില്‍ വിവാദമായിരുന്നു. കാല്‍ നൂറ്റാണ്ടായി സംസ്ഥാന സമിതിയില്‍ കൊല്ലം സമ്മേളനത്തിലും തഴയപ്പെട്ടു. പ്രായപരിധി നിബന്ധന കര്‍ശനമായതോടെ അടുത്ത സമ്മേളനത്തോടെ ജയരാജന് വിരമിക്കേണ്ടിവരും. പിണറായി വിജയന് അനഭിമതനായതോടെയാണ് ജയരാജന്‍ തഴയപ്പെടുന്നത് എന്ന ആരോപണം സജീവമായി അദ്ദേഹത്തിന്റ അണികളിലുണ്ട്. അവരാണ് പി ജെ ആര്‍മി എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചതും സിപിഎം ഔദ്യോഗിക വിഭാഗത്തിനെതിരേ പ്രചരണം നടത്തുന്നതും. ഇതിന്റെ ഭാഗം കൂടിയാണ് ക്ഷേത്രപരിസരത്തെ ഫ്‌ളക്‌സ് പ്രദര്‍ശനം

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in