Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്ര ലൈസൻസ് നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്

മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്ര ലൈസൻസ് നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്
മത്സ്യബന്ധന യാനങ്ങൾക്ക് കേന്ദ്ര ലൈസൻസ് നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മത്സ്യത്തൊഴിലാളികൾ രംഗത്ത്. നിലവിൽ സംസ്ഥാന സർക്കാരിന്‍റെ ലൈസൻസോടെ പ്രവർത്തിക്കുന്ന ബോട്ടുകൾക്കും വള്ളങ്ങൾക്കും പുതിയ നിയമം തിരിച്ചടിയാകും. കടലിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഉൾപ്പടെയാണ് കേന്ദ്രസർക്കാർ ലൈസൻസിങ് ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായാണ് അടുത്തുതന്നെ ദേശീയ മറൈൻ ഫിഷറീസ് നിയന്ത്രണ ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്. സംവിധാനം നിലവിൽ വരുന്നതോടെ ലൈസൻസ് ഇല്ലാതെ കടലിൽ പോകുന്ന യാനങ്ങൾ പിടിച്ചെടുക്കുവാനും പിഴ ഈടാക്കുവാനും നിയമമാകും. കൂടാതെ ഇവക്ക് പ്രത്യേക സെസും ഏർപ്പെടുത്താനും തീരുമാനമുണ്ട്. എന്നാൽ ഇതിനെതിരെ മത്സ്യത്തൊഴിലാളികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ബിൽ സ്വകാര്യ കുത്തക കമ്പനികളെ സഹായിക്കുന്നതിനായാണെന്നു മത്സ്യത്തൊഴിലാളി കോണ്ഗ്രസ്സ് ആരോപിച്ചു. ഇന്ത്യൻ സമുദ്രാതിർത്തിയിലെ ഏത് മത്സ്യബന്ധന ബോട്ടുകളും പരിശോധന നടത്തുവാനും നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുവാനുമുള്ള അധികാരം ഇനി മുതൽ കോസ്റ്റ്ഗാർഡിനാകും നൽകുക. ഇതുവരെ ലോക്കൽ പൊലീസിനായിരുന്നു ചുമതല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in