Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടിത്തം: തടവുകാരെ മാറ്റി; അന്വേഷണം ആരംഭിച്ചു

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടിത്തം: തടവുകാരെ മാറ്റി; അന്വേഷണം ആരംഭിച്ചു
കുവൈറ്റ് സിറ്റി: സെന്‍ട്രല്‍ ജയിലില്‍ തീപിടിത്തം നടന്ന സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി കുവൈറ്റ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്നും മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് തടവുകാരെ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം ഉള്‍പ്പെടെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in