Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തമ്പി കണ്ണന്താനത്തിന് കലാ-സാംസ്‌കാരിക ലോകത്തിന്‍റെ അന്ത്യാഞ്ജലി

തമ്പി കണ്ണന്താനത്തിന് കലാ-സാംസ്‌കാരിക ലോകത്തിന്‍റെ അന്ത്യാഞ്ജലി
അന്തരിച്ച സംവിധായകൻ തമ്പി കണ്ണന്താനത്തിന് കലാ-സാംസ്‌കാരിക ലോകത്തിന്‍റെ അന്ത്യാഞ്ജലി. സിനിമാലോകത്തെ സഹപ്രവർത്തകരടക്കം സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ളവർ തമ്പി കണ്ണന്താനത്തിന് അന്തിമോപചാരം അർപ്പിക്കാൻ എറണാകുളം ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി. സംസ്‌കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ. കരൾ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു തമ്ബി കണ്ണന്താനം ചൊവ്വാഴ്ച അന്തരിച്ചത്. സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തിലായിരുന്നു പൊതുദർശനം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തമ്പി കണ്ണന്താനത്തിന്‍റെ ഭൗതികശരീരം എറണാകുളം ടൗൺഹാളിൽ എത്തിച്ചത്. ഭാര്യ മരിയ ജോസഫ്, മക്കളായ ഐശ്വര്യയും എയ്ഞ്ചലും ഒപ്പമുണ്ടായിരുന്നു. തുടർന്ന് അറുമണിക്കു ശേഷം മൃതദേഹം കൊച്ചി ഫൈൻ ആർട്സ് ഹാളിനു സമീപമുള്ള ഫ്ളാറ്റിലേക്കു കൊണ്ടുപോയി. അവിടെയും രാത്രി വൈകിയും സിനിമാപ്രവർത്തകര്‍ ഉൾപ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നു രാവിലെ ഒൻപത് മണിയോടെ മൃതദേഹം പാറത്തോട്ടിലെ ഭവനത്തിലെത്തിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾക്ക് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത യുഹനോൻ മാർ ദിയസ്‌കോറസ് കാർമ്മികത്വം വഹിക്കും. തുടർന്ന് പാറത്തോട് സെന്‍റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്‍ററിൽ പ്രാർഥന നടത്തിയതിനു ശേഷം മൃതദേഹം സെന്‍റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ സംസ്‌ക്കരിക്കും https://www.youtube.com/watch?v=wQePcCgQ0i8

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in