Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ വ്യാജപ്രചാരണം ; സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക് പരാതി

ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ വ്യാജപ്രചാരണം ; സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക് പരാതി
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സി.പി.എം നേതാവിനെതിരെ പൊലീസില്‍ പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ വ്യക്തിഹത്യ നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷായാണ് പരാതി നല്‍കിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു. സി.പി.എം നേതാവ് സോമരാജ് സി.ടിയാണ് ഷാഫി പറമ്പില്‍ എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയത്. ''ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നാകും" എന്നായിരുന്നു സോമരാജിന്‍റെ വ്യാജപ്രചാരണം. സി.പി.എം പുന്നയൂർക്കുളം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പുന്നയൂർക്കുളം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാണ് സോമരാജ്. കൊവിഡ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും പ്രചരിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ഒരംഗം തന്നെയാണ് ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയത്. ഇത്തരത്തില്‍ ഒരു ജനപ്രതിനിധിക്കെതിരെ അപവാദപ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയിട്ടുപോലും സി.പി.എം നേതാവ് സോമരാജിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in