UDF HEALTH COMMISION| ആരോഗ്യ രംഗത്തിലെ വീഴ്ച: ഡോ. എസ്.എസ് ലാലിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഹെല്‍ത്ത് കമ്മിഷന്‍
Jaihind TV News Report
Jaihind TV Web Desk
June 30, 2025
1 min read
•
Updated: June 10, 2026
ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണപരാജയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായിട്ടുള്ള സങ്കീര്‍ണവും ഗുരുതരവുമായ പ്രശ്നങ്ങള്‍ പഠിക്കാനും ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും യു.ഡി.എഫ് ഒരു ഹെല്‍ത്ത് കമ്മിഷനെ പ്രഖ്യാപിച്ചു. അഞ്ച് ഭൂഖണ്ഡങ്ങളിലായി നിരവധി രാജ്യങ്ങളിലെ പൊതുജനാരോഗ്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ആഗോള ആരോഗ്യ വിദഗ്ധനായ ഡോക്ടര്‍ എസ്.എസ് ലാലാണ് സമിതി അധ്യക്ഷനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടനയുള്‍പ്പെടെ വിവിധ യു.എന്‍ പ്രസ്ഥാനങ്ങളിലും സമാന അന്തര്‍ദേശീയ പ്രസ്ഥാനങ്ങളിലും ഉന്നത നേതൃസ്ഥാനങ്ങള്‍ വഹിച്ച ഡോ: ലാല്‍ ആഗോള ആരോഗ്യ പ്രസ്ഥാനത്തിന്റെ ഏഷ്യാ-പസഫിക് ഡയറക്ടറും, പൊതുജനാരോഗ്യ പ്രൊഫസറും യു.എന്‍. കണ്‍സല്‍ട്ടന്റുമാണ്. ഡോ. ലാല്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മിഷനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പ്രഥമ റിപ്പോര്‍ട്ടും ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതുജനങ്ങളെയും സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരെയും സര്‍ക്കാരിതര ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരില്‍ കണ്ട് വിശദമായ തെളിവ് ശേഖരണം നടത്തിയായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.
യു.ഡി.എഫ് നിര്‍ദ്ദേശിക്കാന്‍ പദ്ധതിയിടുന്ന ബദല്‍ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മിഷന്‍ റിപ്പോര്‍ട്ട്. യു.ഡി.എഫ് ആരോഗ്യ രംഗത്ത് രൂപീകരിക്കുന്ന കേരള ഹെല്‍ത്ത് വിഷന്‍ 2050- ന് അടിസ്ഥാന ശില പാകുന്നതിന് ഈ കമ്മിഷന്‍ റിപ്പോര്‍ട്ട് ഉപയോഗിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
കമ്മിഷന്‍ അംഗങ്ങള്‍
1. ഡോ: ശ്രീജിത്. എന്‍ കുമാര്‍:
'ശരിയായ ജീവിതശൈലി' രംഗത്തെ വിദഗ്ധനും പ്രചാരകനും. ദേശീയ ഫുഡ് സേഫ്റ്റി അതോറിട്ടിയുടെ ഉപദേശകനും ദേശീയ തലത്തില്‍ വിവിധ മെഡിക്കല്‍ സംഘടനകളുടെ നേതാവുമാണ്. ജീവിത ശൈലീ സംബന്ധമായ പുസ്തകങ്ങള്‍ രചിക്കുകയും ഗവേഷണങ്ങള്‍ നയിക്കുകയും അന്തര്‍ദേശീയ സമ്മേളനങ്ങളിലുള്‍പ്പെടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2. പ്രൊഫ. ഡോ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍
പുഷ്പഗിരി കോളജ് മുന്‍ പ്രിന്‍സിപ്പല്‍.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റ്.
ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി മുന്‍ ദേശീയ പ്രസിഡന്റ്.
1997-ല്‍ മികച്ച ഡോക്ടര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌ക്കാരം.
കോട്ടയം മെഡിക്കല്‍ കേളജ് വൈസ് പ്രിന്‍സിപ്പലും കാര്‍ഡിയോളജി വകുപ്പ് തലവനുമായി വിരമിച്ചു.
3. ഡോ: പി.എന്‍. അജിത (ഗൈനക്കോളജിസ്റ്റ്, കോഴിക്കോട്)
കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍, ബേബി മെമ്മോറിയല്‍, ആസ്റ്റര്‍ മിംമ്സ്, മെയ്റ്റ്റ്രാ, സ്റ്റാര്‍ കെയര്‍ ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ്.
4. ഡോ. ഒ.റ്റി മുഹമ്മദ് ബഷീര്‍
റിട്ട. സിവില്‍ സര്‍ജന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കോഴിക്കോട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10