Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ഉണർവേകി എൻകെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പര്യടനം

പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ഉണർവേകി എൻകെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പര്യടനം
പ്രതിസന്ധി നേരിടുന്ന കശുവണ്ടി മേഖലയ്ക്ക് പ്രതീക്ഷയുടെ പുത്തൻ ഉണർവേകി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. മണ്ഡലത്തിലെ കശുവണ്ടി ഫാക്ടറികൾ സന്ദർശിക്കുന്ന എൻകെ പ്രേമചന്ദ്രന് തൊഴിലാളികൾ വൻ സ്വീകരണമാണ് നൽകുന്നത്. കശുവണ്ടി വ്യവസായത്തിന്‍റെ ഈറ്റില്ലമായ കൊല്ലത്തെ ഫാക്ടറികളിൽ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന എൻ.കെ പ്രേമചന്ദ്രൻ എംപി യ്ക്ക് ഊഷ്മളമായ വരവേല്പാണ് എങ്ങും ലഭിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ മൂലം മാസങ്ങളായി പ്രതിസന്ധി നേരിടുകയാണ് കശുവണ്ടി മേഖല. പ്രതിസന്ധി പരിഹരിക്കാൻ പാർലമെന്‍റിന്‍റെ അകത്തും പുറത്തും ശബ്ദമുയർത്തുന്ന തങ്ങളുടെ ജനനായകനും മുന്നിൽ തൊഴിലാളികൾ പരിദേവനങ്ങൾ നിരത്തി പ്രശ്നപരിഹാരത്തിന് എല്ലാവിധ ഇടപെടലുകളും തുടർന്നും നടത്തുമെന്ന് പ്രേമചന്ദ്രൻ തൊഴിലാളികൾക്ക് ഉറപ്പുനൽകി. കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം 864 കശുവണ്ടി ഫാക്ടറികളിൽ 700ലേറെ ഫാക്ടറികൾ ഇപ്പോൾ അടഞ്ഞുകിടക്കുകയാണ് കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികൾ പ്രവർത്തിക്കുന്നു എങ്കിലും നാമമാത്രമായ തൊഴിൽ ദിനങ്ങളാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത് മാസങ്ങളായി തുടരുന്ന പ്രതിസന്ധി മറികടക്കാൻ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് കശുവണ്ടി മേഖലയിൽ ഉയരുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in