Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ദൃശ്യം 3' നാളെ തിയറ്ററുകളിലേക്ക്...; നാലാം ക്ലാസുകാരന്‍റെ മൂന്നാം വരവിന് ഇനി മണിക്കൂറുകള്‍ മാത്രം

'ദൃശ്യം 3' നാളെ തിയറ്ററുകളിലേക്ക്...; നാലാം ക്ലാസുകാരന്‍റെ മൂന്നാം വരവിന് ഇനി മണിക്കൂറുകള്‍ മാത്രം

ബോക്‌സ് ഓഫീസിനെ വിറപ്പിക്കാന്‍ ജോര്‍ജുകുട്ടിയും കുടുംബവും നാളെയെത്തുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സസ്‌പെന്‍സ് ത്രില്ലര്‍ ഫ്രാഞ്ചൈസിയായ 'ദൃശ്യം 3'-ന്റെ റിലീസിന് മുന്നോടിയായുള്ള ആഗോള അഡ്വാന്‍സ് ബുക്കിങ് കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കകമാണ് വിറ്റുതീരുന്നത്. റെക്കോര്‍ഡ് പ്രീ-സെയില്‍സ് കണക്കുകളോടെ ബോക്‌സ് ഓഫീസില്‍ ഒരു വന്‍ കൊടുങ്കാറ്റ് തന്നെയുണ്ടാക്കുമെന്ന സൂചനയാണ് ചിത്രം നല്‍കുന്നത്.

റിലീസിന് മുന്‍പ് തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 25 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിങ് കളക്ഷന്‍ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ആദ്യ വാരന്ത്യം പൂര്‍ത്തിയാകുമ്പോള്‍ ഇത് 27 കോടി രൂപയിലേക്ക് ഉയരുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.ഈ ആകെ തുകയില്‍ 18 മുതല്‍ 19 കോടി രൂപ വരെ റിലീസ് ദിവസത്തെ മാത്രം ടിക്കറ്റ് വില്‍പനയിലൂടെയാണ് ചിത്രം നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിന പ്രീ-സെയില്‍സ് വഴി 6 കോടിയിലധികം രൂപ ഇതിനോടകം ജോര്‍ജുകുട്ടിയും സംഘവും നേടി കഴിഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജുകുട്ടിയുടെ ജീവിതത്തിലെ ആ വലിയ രഹസ്യങ്ങളുടെ ചുരുളഴിയാന്‍ പോവുകയാണ്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ മലയാള സിനിമയിലെ ആ ഐക്കോണിക് കഥാപാത്രമായി വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. രണ്ടാം ഭാഗം നിര്‍ത്തിയേടത്തുനിന്നും കഥ മാറുമ്പോള്‍ പഴയ താരനിരയും പുതിയ ചില സര്‍പ്രൈസുകളും ചിത്രത്തിലുണ്ട്. മോഹന്‍ലാലിനൊപ്പം മീന, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവര്‍ തങ്ങളുടെ മുന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പൂര്‍ണ്ണ സജ്ജരായി തിരിച്ചെത്തുന്നുണ്ട്. എന്നാല്‍ ഇത്തവണ കേസിന്റെ പിന്നിലെ യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പത്രപ്രവര്‍ത്തകയുടെ പുതിയ വേഷത്തില്‍ നടി വീണ നന്ദകുമാറും ഈ ഭാഗത്തില്‍ അണിനിരക്കുന്നുണ്ട് എന്നത് ചിത്രത്തിന്റെ സസ്‌പെന്‍സ് വര്‍ദ്ധിപ്പിക്കുന്നു.

ഇന്ന് 100 കോടിയും 200 കോടിയും അതിനപ്പുറവും നേടുന്ന സിനിമകള്‍ മലയാളത്തില്‍ വിസ്മയം തീര്‍ക്കുമ്പോള്‍, ആ ചരിത്രത്തിലേക്കുള്ള വഴിതുറന്നത് 'ദൃശ്യം' എന്ന ചിത്രമാണ്. മലയാള ബോക്‌സ് ഓഫീസില്‍ ആദ്യമായി 50 കോടി ക്ലബ്ബ് റെക്കോര്‍ഡ് സ്വന്തമാക്കിയത് ജോര്‍ജുകുട്ടിയും സംഘവുമായിരുന്നു. മലയാള സിനിമയുടെ വിപണി കേരളത്തിന് പുറത്തേക്ക് വലിയ രീതിയില്‍ വ്യാപിപ്പിക്കുന്നതില്‍ ഈ ചിത്രം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഒരു സാധാരണ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള കഥയായതിനാല്‍ തന്നെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഈ സിനിമയുമായി എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിച്ചു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ  അന്താരാഷ്ട്ര ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടുകയും അവിടെയെല്ലാം വന്‍ വിജയം നേടുകയും ചെയ്തു. 

'ദൃശ്യം 3'-ന്റെ ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, ഇത്തവണ കഥ വികസിക്കുന്നത് ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലൂടെയും ചിന്തകളുടെ ആഴങ്ങളിലൂടെയുമാണ്. തിയറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കാതിരിക്കാന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ അണിയറപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ജോര്‍ജുകുട്ടി ഇത്തവണ നിയമത്തിന് മുന്നില്‍ കീഴടങ്ങുമോ, അതോ പ്രേക്ഷകര്‍ ഇതുവരെ ചിന്തിക്കാത്ത തരത്തിലുള്ള വന്‍ ട്വിസ്റ്റുകളാണോ ജിത്തു ജോസഫ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് സിനിമാ ലോകം. പ്രേക്ഷകരുടെ ഹൃദയമിടുപ്പ് കൂട്ടുന്ന ആ സസ്‌പെന്‍സ് റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 




Related articles

See all
Popular News

നാന പടേക്കറുടെ വിയോഗം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Save your stories

Sign in