ഡി.കെ. ശിവകുമാര്‍ പുറത്തിറങ്ങി; പ്രതിസന്ധിയില്‍ കൂടെ നിന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നന്ദി; കൂടുതല്‍ നാളെ പറയും
Jaihind TV News Report
Jaihind TV Web Desk
October 23, 2019
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജയില്‍ മോചിതനായി. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൂടെ നിന്നു. സോണിയഗാന്ധിക്ക് പ്രത്യേക നന്ദി അറിയിക്കുന്നു - ഡി.കെ. ശിവകുമാർ പറഞ്ഞു. ജയില്‍ മോചിതനായ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ നാളെ പറയുമെന്നും. മുന്നോട്ടുനടപടികള്‍ പാര്‍ട്ടിയുമായി ആലോചിച്ച് കൈക്കൊള്ളുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റുചെയ്തത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് തിഹാര്‍ ജയിലിലെത്തി ശിവകുമാറിനെ കണ്ടിരുന്നു. മുതിര്‍ന്ന നേതാക്കളായ ചിദംബരത്തിനൊപ്പവും ശിവകുമാറിനൊപ്പവും പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നും, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുന്നുെവന്നുമുള്ള സന്ദേശം മുന്നോട്ടുവയ്ക്കാനായിരുന്നു ജയില്‍ സന്ദര്‍ശനത്തിലൂടെ സോണിയ ഗാന്ധിയുടെ ശ്രമം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10